23 December Monday
ആദിവാസി ദിനം ഇന്ന്

ഊരുകളില്‍ 
3 കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
പത്തനംതിട്ട
ആദിവാസി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനത്താകെ തെരഞ്ഞെടുത്ത ആദിവാസി  ഊരുകളിൽ ജില്ലയിൽ  മൂന്നെണ്ണം. 
കാട്ടാത്തി കോട്ടാമ്പാറ,  അടിച്ചിപ്പുഴ,  ആവണിപ്പാറ  ഊരുകളാണ് ഇവ. ഓരോ  ഊരിലെയും  അടിസ്ഥാന സൗകര്യ വികസനത്തിന്  ഒരു കോടി രൂപ വീതം  വിനിയോഗിക്കും. ജനപ്രതിനിധികളുടെയും  ഊരൂകൂട്ടത്തിന്റെയും യോഗം ചേർന്ന് ഏതെല്ലാം  മേഖലകളിൽ പണം വിനിയോഗിക്കണം,  ഏതെല്ലാം പശ്ചാത്തല സൗകര്യങ്ങളാണ്  കൊണ്ടുവരേണ്ടതെന്നും  തീരുമാനിച്ചാകും   പണം  വിനിയോഗിക്കുക.  മൂന്ന് ആദിവാസി കോളനികളിൽ പാലം നിർമിക്കാനും അനുമതിയായിട്ടുണ്ട്. ആവണിപ്പാറയിൽ രണ്ടര കോടി രൂപ മുടക്കി നിർമിക്കുന്ന പാലത്തിന് ഭരണാനുമതിയായി.  കുറുമ്പൻമൂഴി, അരയാഞ്ഞലിമൺ എന്നിവിടങ്ങളിലും പാലം നിർമാണത്തിന്  അനുമതി ലഭിച്ചിട്ടുണ്ട്. മഞ്ഞത്തോട്  ആദിവാസി കോളനിയിലെ 18 കുടുംബങ്ങൾക്ക് കൂടി വനാവകാശരേഖ ലഭ്യമാക്കുന്ന  നടപടികളും പുരോഗമിച്ചുവരുന്നു. നേരത്തെ 20 കുടുംബങ്ങൾക്ക് ഒരേക്കർ സ്ഥലവും വനാവകാശരേഖയും സർക്കാർ  ലഭ്യമാക്കിയിരുന്നു. 
ഇടതുപക്ഷ  സർക്കാർ അധികാരത്തിൽ വന്ന  ശേഷമാണ്  20  കുടുംബത്തിനും  വനാവകാശ രേഖ  ലഭ്യമാക്കിയത്.  ആദിവാസികളെ  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും  കൂടുതൽ അവസരം ലഭ്യമാക്കാനും  ഉദ്ദേശിച്ച്  കൂടിയാണ്  ഇത്തരത്തിൽ പദ്ധതികൾ  നടപ്പാക്കുന്നത്. മഞ്ഞത്തോട് കോളനിയിലെ  വീടുകൾക്ക്  വൈദ്യുതി എത്തിക്കുന്നതിനും തുടക്കമിട്ടു. ഏതാനും വീടുകളിൽ വൈദ്യുതി എത്തിച്ചു. മറ്റുള്ളവയ്ക്കും താമസിയാതെ എത്തിക്കും. കുടിവെള്ളം ലഭ്യമാക്കുന്ന  നടപടി  പുരോഗമിക്കുന്നു.  നേരത്തെ വന്യമൃഗം ശല്യം  ഉണ്ടായിരുന്ന പ്രദേശത്ത് കൂടുതൽ  തെരുവിളക്കുകളും മറ്റും സ്ഥാപിച്ചതോടെ  ഇതിനും  ഏറെ പരിഹാരം ആയിട്ടുണ്ട്.  ജില്ലയിലെ ആദിവാസി മേഖലകളിൽ വലിയ തോതിലുള്ള  വികസനമാണ് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ  കാലത്തായി  ജില്ലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top