15 November Friday

നവംബറോടെ 
5,000 പേര്‍ക്ക് തൊഴില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
പത്തനംതിട്ട 
നവംബറോടെ  5,000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന കർമപദ്ധതിക്ക് വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതി  രൂപം നൽകി.  ഇതിന്റെ  ഭാ​ഗമായി  ഓരോ  പഞ്ചായത്ത് വാർഡിൽ നിന്നും 20 പേരെയെങ്കിലും പുതിയതായി പദ്ധതിയുടെ ഭാഗമാക്കും.  ഇവരുടെ  നൈപുണ്യ ശേഷി വളർത്തി അവർക്കെല്ലാം തൊഴിൽ നൽകാനുമാണ്  ലക്ഷ്യമിടുന്നത്. 
ഇതിന്റെ ഭാഗമായി ഒക്ടോബർ,  - നവംബർ മാസങ്ങളിലായി  തുടർച്ചയായി റിക്രൂട്ട്മെന്റ് ഡ്രൈവുകളും, മെഗാ മേളകളും നടത്തും. വിവിധ  പരിശീലനങ്ങൾക്കും  പദ്ധതി തയ്യാറാക്കി.  തിരുവല്ല മാർതോമ കോളേജിലാണ്  പരിപാടികളാകെ പ്രധാനമായും ക്രമീകരിക്കുന്നത്.  റാന്നി സെന്റ് തോമസ് കോളേജിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്ത ആയിരത്തിൽപ്പരം പേരിൽ പകുതിപ്പേർ അഭിമുഖത്തിൽ പരാജയപ്പെട്ടു. തള്ളപ്പെട്ടതിന്റെ കാരണം എന്തെന്ന  ഇന്റർവ്യൂ ബോർഡിന്റെ അഭിപ്രായം ഉദ്യോഗാർഥികളെ അറിയിച്ചു.  ഉദ്യോ​ഗാര്‍ഥികളുടെ   ദൗർബല്യം പരിഹരിക്കുന്ന പരിശീലനം   നൽകി അവരെ  വീണ്ടും അഭിമുഖത്തിൽ പങ്കെടുപ്പിക്കും. ഇതിന് 26-ന് മലയാലപ്പുഴ മുസ്ലിയാർ കോളേജ് ഓഫ് എന്‍ജിനീയറിങില്‍ പ്രത്യേക തൊഴിൽ മേള  നടത്തും. റാന്നി തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തെങ്കിലും അഭിമുഖത്തിൽ പങ്കെടുക്കാതിരുന്നവർക്കും മലയാലപ്പുഴയിലെ മേളയില്‍  വീണ്ടും  അവസരം ലഭിക്കും. ഒരിക്കൽ പരാജയപ്പെട്ടവർക്കും, അവസരങ്ങൾ നഷ്ടപ്പെട്ടവർക്കും വീണ്ടും അവസരം ലഭ്യമാക്കാനും,  വിജയിക്കാന്‍  ആവശ്യമായ  നൈപുണ്യ ശേഷി വളർത്തി  തൊഴിൽ നൽകാനുമാണ് പദ്ധതിയിലൂടെ ഗവൺമെന്റും മൈഗ്രേഷൻ കോൺക്ലേവും  ശ്രമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top