റാന്നി
മാലിന്യമുക്തം നവകേരള പരിപാടിയുടെ ഭാഗമായി ഹരിത കർമ സേനാംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവരെ ക്ലീൻ കേരളാ കമ്പനി നേതൃത്വത്തില്‍ അനുമോദിച്ചു. അനുമോദന സഭ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേനയെ ശാക്തീകരിക്കേണ്ട കടമ സർക്കാരിനും സമൂഹത്തിനും ഉണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പദ്ധതി ആസൂത്രണ സമിതി വൈസ്ചെയർമാൻ ആർ അജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ് , ഹരിതകേരളം മിഷൻ ജില്ലാ കോ ഓര്‍ഡിനേറ്റർ ജി അനിൽകുമാർ, ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം ബി ദിലീപ് കുമാർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ അനൂപ്, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ സന്തോഷ് കുമാർ, ഉമാദേവി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകി. ഹരിത കർമ സേനാംഗങ്ങളുടെ കലാപരിപാടികളും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..