25 November Monday
സ്വാതന്ത്ര്യദിനാഘോഷം

മന്ത്രി വീണാ ജോർജ് പതാക ഉയർത്തും

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024
പത്തനംതിട്ട 
ജില്ലാ സ്വാതന്ത്ര്യദിനാഘോഷം 15ന് രാവിലെ 9ന്‌ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ആരോഗ്യമന്ത്രി വീണാജോർജ് പതാക ഉയർത്തും. തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യദിന സന്ദേശവും മന്ത്രി നൽകും. പൊലീസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകൾ, എൻ.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാർഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ ദേശഭക്തി ഗാനമാലപിക്കും. വിദ്യാർഥികളുടെ ഡിസ്‌പ്ലേയുമുണ്ടാകും. ബാൻഡ് ട്രൂപ്പുകളും പങ്കെടുക്കും. സാംസ്‌കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമാകും. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top