പത്തനംതിട്ട
അർഹരായ മുഴുവൻ ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാര്‍ ആവിഷ്കരിച്ച ലൈഫ് മിഷനില്‍ ജില്ലയില്‍ പൂര്‍ത്തിയായത് 11,513 വീട്.
സര്‍ക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി വിവിധ പഞ്ചായത്തുകളിലായി 1,173 വീടുകളാണ് ഒക്ടോബർ 22 നകം പൂർത്തിയാക്കുക. 3,412 വീട് നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഒന്നാംഘട്ടത്തിൽ വിവിധ ഭവനപ ദ്ധതികളിലൂടെ പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണമായിരുന്നു. അപേക്ഷ നല്‍കിയ 1,194 വീടുകളിൽ 1,184 എണ്ണം പൂർത്തിയായി. രണ്ടാം ഘട്ടമായി ഏറ്റെടുത്തത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണമാണ്.
അർഹരായി കണ്ടെത്തി 2104 കരാർ വച്ചവരിൽ 2,047 ഗുണഭോക്താക്കൾ ഇതിനകം വീട് നിര്‍മിച്ചു. 57 വീടുകൾ നിർമാണത്തിലാണ്. മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനര ധിവാസമാണ് ലക്ഷ്യമിട്ടത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയിൽ കണ്ടെത്തിയ അർഹരായ 1,142 കരാർ വച്ച ഗുണഭോക്താക്കളിൽ 929 പേർ ഇതിനകം നിര്‍മാണം പൂർത്തിയാക്കി. 213 വീടുകൾ നിർമാണഘട്ടത്തിലാണ്. പിഎംഎ (അർബൻ) 1,746 വീടുകളും പിഎംഎ(ഗ്രാമീൺ) 1,393 വീടുകളും എസ് സി , എസ് ടി, ന്യൂനപക്ഷ വിഭാഗങ്ങളിലായി 1,337 വീടും പൂര്‍ത്തിയാക്കി. രണ്ടാം ഘട്ട ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി, കുടുംബങ്ങളുടെ ലിസ്റ്റിൽ കരാർ വച്ച് 1,710 ഗുണഭോക്താക്കളിൽ 1,203 പേരും വീട് നിര്‍മാണം പൂര്‍ത്തിയാക്കി. 507 വീടുകൾ നിർമാണഘട്ടത്തിലുമാണ്. ലൈഫ് 2020 പട്ടികയിലെ 4,299 ഗുണഭോക്താക്കൾ കരാര്‍ വച്ചു. ഇവരില്‍ 1,674 പേർ നിർമാണം പൂർത്തിയാക്കി.
2,625 വീട് നിർമാണഘട്ടത്തിലാണ്. ഇതിനു പുറമെ ഭൂരഹിതരായ ഗുണഭോക്താക്കളെ പുനഃരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ലൈഫ് ടവറുകൾക്കായി പന്തളം, ഏനാത്ത് എന്നിവിടങ്ങളിലെ നിർമാണപ്രവർത്തനം പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..