23 December Monday

ബിലീവേഴ്സ് ആശുപത്രിയിൽ 
സൈക്ലോത്തോൺ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൈക്ലോത്തോൺ

 

തിരുവല്ല 
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറു കിലോമീറ്റർ സൈക്ലോത്തോൺ നടത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച സൈക്ലോത്തോൺ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസെൽ ഫ്ലാഗ് ഓഫ് ചെയ്തു.  ശാരീരിക അധ്വാനവും ആരോഗ്യകരമായ ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്ലോത്തോൺ സംഘടിപ്പിച്ചത്. 
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും, കോട്ടയം സൈക്ലിങ് ക്ലബ്, ഫ്ലൈയിങ് വീല്സ് തിരുവല്ല, ഫ്രീവീലേഴ്‌സ് കായംകുളം, തുടങ്ങിയ ക്ലബ്ബുകളും ഉൾപ്പെടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം പേരാണ് സൈക്ലോത്തോണിൽ പങ്കെടുത്തത്. 
തിരുവല്ല ബൈപ്പാസ് വഴി ചെങ്ങന്നൂർ, പന്തളം, തുമ്പമൺ എന്നിവിടങ്ങളിലൂടെ കോന്നി ബിലീവേഴ്സ് ചർച്ച് സെന്ററിൽ എത്തിയ സൈക്ലിങ്‌ സംഘം തിരികെ പത്തനംതിട്ട , കോഴഞ്ചേരി വഴി തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ എത്തിച്ചേർന്നു. ശാരീരീരിക അധ്വാനം കുറഞ്ഞുവരുന്ന കാലത്ത് ദിനചര്യയിൽ അവ ഉൾപ്പെടുത്താനും, ഹൃദ്രോഗം, ആസ്തമ, പൊണ്ണത്തടി മുതലായ  രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള അറിവും പ്രചോദനവും പകരുന്നതിന് സൈക്ലോത്തോൺ സഹായിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top