23 December Monday
ഡിവൈഎഫ്ഐ 70.59 ലക്ഷം കൈമാറി

ഉരുളെടുത്ത നാടിനെ 
പുതിയതാക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

റീബിൽഡ് വയനാട് പദ്ധതിയിലേക്ക് ഡിവെെഎഫ്ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച തുക സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഏറ്റുവാങ്ങുന്നു

 പത്തനംതിട്ട

റീബിൽഡ് വയനാട് പദ്ധതിയിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 70,59,999 രൂപ കൈമാറി. പഴയ പത്രങ്ങളും ആക്രി സാധനങ്ങളും പെറുക്കി തൂക്കി വിറ്റും പായസ ചലഞ്ചും ഉപ്പേരി, ബിരിയാണി, ബൾബ്, മീൻ, കപ്പയും ബീഫും ഇങ്ങനെ വിവിധ  ചലഞ്ചുകൾ നടത്തിയും തുണി വിറ്റും തടി ചുമന്നും കാറുകൾ, വാട്ടർ ടാങ്കുകൾ, വീടുകൾ എന്നിവ വൃത്തിയാക്കിയും പുല്ലുചെത്തിയുമാണ് പണം ശേഖരിച്ചത്. 30 ദിവസം കൊണ്ട് കണ്ടെത്തിയ  70,59,999 രൂപയാണ് കൈമാറിയത്. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഫണ്ട് ഏറ്റു വാങ്ങി. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം അനീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ സി അബീഷ്, ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി ആനന്ദ്, ജില്ലാ സെക്രട്ടറിയറ്റംഗം സി സുമേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങൾ ദീപ ശ്രീജിത്ത്‌, അനീഷ് കുന്നപ്പുഴ, കെ എസ് അമൽ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top