19 December Thursday

അക്ഷരമുറ്റം ക്ലബ് 
ജില്ലാ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024
പത്തനംതിട്ട
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ഭാഗമായി സ്കൂളുകളില്‍ അക്ഷരമുറ്റം ക്ലബ്ബുകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകുന്നു. ക്ലബ് രൂപീകരണത്തിന്റെ ജില്ലാ ഉദ്ഘാടനം  പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിർവഹിക്കും. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത് അധ്യക്ഷനാകും. പകൽ രണ്ടിനാണ് ഉദ്ഘാടനം.  
സബ്ജില്ലാതലങ്ങളിൽ നടന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ഭാഗമായി എൽപി, യുപി,  എച്ച്എസ്, എച്ച് എസ്എസ് വിഭാഗങ്ങളിൽ ഒന്നാം സമ്മാനം നേടിയ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കുന്നത്. ഈ സ്കൂളുകൾക്ക് ദേശാഭിമാനി നൽകുന്ന പ്രത്യേക ഉപഹാരവും അതത് സ്കൂളുകളിൽ നടക്കുന്ന ചടങ്ങിൽ  സമ്മാനിക്കും. 
വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തന ഉദ്ദേശം. സംസ്ഥാന സർക്കാരിന്റെ  വിമുക്തി ക്യാമ്പയിനുമായി സഹകരിച്ച് വിദ്യാർഥികളിൽ ലഹരിക്കെതിരെ വിപുലമായ അവബോധം സൃഷ്ടിക്കും. അതോടൊപ്പം ശാസ്ത്രീയ ചിന്തയും കാഴ്ചപ്പാടും കുട്ടികളിൽ വളർത്താനുതകുന്ന ശാസ്ത്ര പാർലമെന്റടക്കമുള്ള പരിപാടികൾക്കും ക്ലബ്ബുകൾ മുൻകൈയെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top