22 December Sunday

സിപിഐ എം ഏരിയ 
സമ്മേളനങ്ങൾക്ക്‌ പ്രൗഢോജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സിപിഐ എം കോന്നി ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

 കോന്നി

സിപിഐ എം കോന്നി ഏരിയ സമ്മേളനത്തിന് മലയാലപ്പുഴയിൽ തുടക്കമായി. രണ്ടുനാൾ നീളുന്ന സമ്മേളനത്തിന്‌ മുന്നോടിയായി ശനി രാവിലെ റെഡ് വളന്റിയർ മാർച്ചിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ പ്രതിനിധികൾ സമ്മേളന നഗരിയിൽനിന്നും പ്രകടനമായെത്തി ക്ഷേത്ര ജങ്ഷനു സമീപം ക്രമീകരിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 
തുടർന്ന് സീതാറാം യെച്ചൂരി നഗറിൽ (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ പതാക ഉയർത്തി. ഏരിയ കമ്മിറ്റിയംഗം കെ എം മോഹനൻ നായരുടെ താൽക്കാലിക അധ്യക്ഷതയിൽ സമ്മേളന നടപടി ആരംഭിച്ചു. സംഘാടകസമിതി ചെയർമാൻ വി മുരളീധരൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ഗോവിന്ദ് രക്തസാക്ഷി പ്രമേയവും ടി രാജേഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം പാർടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ആർ പ്രസാദ്, എസ്‌ നിർമലാദേവി, പി ജെ അജയകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
   ഏരിയാ സെക്രട്ടറി ശ്യാംലാൽ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ഞായർ രാവിലെ 9.30ന് പൊതുചർച്ച തുടരും. മറുപടി, അഭിവാദ്യങ്ങൾ എന്നിവയ്‌ക്കുശേഷം പുതിയ ഏരിയാ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
    സമ്മേളന നടത്തിപ്പിന്‌ പി എസ് കൃഷ്ണകുമാർ (കൺവീനർ), സി സുമേഷ്, ജിജോ മോഡി, വൃന്ദ മുട്ടത്ത്, എം ജി സുരേഷ് എന്നിവരടങ്ങുന്ന പ്രസീഡിയത്തെയും കെ ആർ ജയൻ (കൺവീനർ), തുളസീമണിയമ്മ, കെ ശ്രീകുമാർ, അഖിൽ മോഹൻ, ശ്രീകുമാർ ഐരവൺ എന്നിവരടങ്ങുന്ന മിനിറ്റ്സ് കമ്മിറ്റിയെയും എം എസ് ഗോപിനാഥൻ (കൺവീനർ), രേഷ്മ മറിയം റോയി, ആർ മോഹനൻ നായർ, എൻ നവനിത്ത്‌, എസ് ബിജു, രഘുനാഥ് ഇടത്തിട്ട, പി ആർ ശിവൻകുട്ടി, എം അനീഷ് കുമാർ എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയെയും കെ എസ് സുരേശൻ (കൺവീനർ), കെ എസ് ശശികുമാർ, ഒ ആർ സജി, സജികുമാർ വെട്ടൂർ, അഡ്വ. പ്രസീത, ജലജാ പ്രകാശ് എന്നിവരടങ്ങുന്ന ക്രഡൻഷ്യൽ കമ്മിറ്റിയെയും വർഗീസ് ബേബി (കൺവീനർ), എം ജി സുരേഷ്, കെ പി ശിവദാസ് എന്നിവരടങ്ങുന്ന രജിസ്ട്രേഷൻ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top