പത്തനംതിട്ട
ജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്തിന് ജില്ലയിൽ തുടക്കമായി. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കോഴഞ്ചേരി താലൂക്ക് അദാലത്ത് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പരാതി സ്വീകരിച്ച് പരിഹരിച്ചു. ചടങ്ങിൽ 42 പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ മന്ത്രിമാർ കൈമാറി.
കലക്ടർ എസ് പ്രേംകൃഷ്ണൻ, പത്തനംതിട്ട നഗരസഭാധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോൺസൺ വിളവിനാൽ, മിനി ജിജു ജോസഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..