22 December Sunday

പ്രശ്നമോ. വഴിയുണ്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

 പത്തനംതിട്ട

ആകെയുള്ള നാല് സെന്റ്‌ പുരയിടത്തെ രണ്ടായി മുറിച്ചു കടന്നു പോകുന്ന മുനിസിപ്പാലിറ്റി റോഡ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി നിർമിക്കണമെന്ന തിരുവല്ല സ്വദേശിനി അമ്മിണി ഗോപാലന്റെ പരാതിക്ക്‌ അദാലത്തിൽ പരിഹാരം. പുരയിടത്തിന്റെ നടുവിലൂടെ റോഡ് കടന്നു പോകുന്നതിനാൽ വീട് റോഡിന്റെ ഒരു വശത്തും കിണർ മറുവശത്തുമായി. ഇതോടെ അമ്മിണിയുടെ ദൈനംദിന ജീവിതം  ദുരിതത്തിലായി.
പരാതിക്കാരിയുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അടിയന്തിരമായി റോഡുമാറ്റി നിർമിക്കാൻ നഗരസഭയോട് നിർദേശിച്ചു. ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കണമെന്നും നിർദേശം നൽകി. അദാലത്തിലെത്തി ഉടൻ തന്നെ മന്ത്രിയിൽനിന്നും അനുകൂല ഉത്തരവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് അമ്മിണി ഗോപാലന്റെ കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top