22 November Friday

പരാതികൾ പരമാവധി തീർപ്പാക്കും: മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

പ്രമാടത്ത് നടന്ന തദ്ദേശ അദാലത്ത് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം
ജനങ്ങളുടെ സങ്കീർണ പ്രശ്നങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പരമാവധി തീർപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ജില്ലാ തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നെടുമ്പ്രം പഞ്ചായത്തിലെ വാർഡ് 13ൽ ഉൾപ്പെട്ട 29 വീടുകൾ പഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽനിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിന്റെ രജിസ്റ്ററിലാക്കിയ ഉത്തരവ് കൈമാറിയാണ് മന്ത്രി അദാലത്ത്‌ ഉദ്ഘാടനം ചെയ്‌തത്‌. 
13 ജില്ലകളിലായി നടന്ന 16 അദാലത്തുകളിൽ പതിനായിരക്കണക്കിന് പരാതികൾക്കാണ് പരിഹാരം കണ്ടത്. വയനാട് ജില്ലയിൽ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അദാലത്ത് പിന്നീട് നടക്കും.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി രാജപ്പൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, കലക്ടർ എസ് പ്രേം കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്‌ ആർ തുളസീധരൻ പിള്ള, തദ്ദേശ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ കെ രശ്മിമോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top