05 November Tuesday

അഞ്ഞൂറിലേറെ 
പേര്‍ക്ക് ജോലി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

റാന്നിയിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികൾ

റാന്നി
റാന്നിയിൽ വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ്  തൊഴിൽ പദ്ധതിയോടനുബന്ധിച്ച്‌ നടന്ന  തൊഴിൽമേള വഴി ഒരു ദിവസം കൊണ്ട്  500 പേർക്ക് ജോലി ലഭ്യമാക്കാൻ സാധിച്ചു. 207 പേർക്ക് വിവിധ കമ്പനികൾ  നിയമന ഉത്തരവ് നല്‍കി. 499 പേരെ ചുരുക്കപ്പട്ടികയിലുള്‍പ്പെടുത്തി. 
ചുരുക്കപ്പട്ടികയിലുള്ളവരില്‍ പകുതിയിലേറെ പേർക്കും ജോലി ലഭ്യമാക്കുമെന്ന് കമ്പനി അധികൃതര്‍  അറിയിച്ചതായി വിജ്ഞാന പത്തനംതിട്ട,  ഉറപ്പാണ് തൊഴിൽ പദ്ധതി രക്ഷാധികാരി ഡോ.   ടി എം തോമസ് ഐസക്ക്  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റാന്നിയിൽ നടന്ന മെഗാ മേളയില്‍ ജില്ലയിൽ നിന്നും സമീപ ജില്ലകളില്‍ നിന്നുമായി 1,167പേര്‍ പങ്കെടുത്തു. 
വിവിധ ഭാഗങ്ങളിൽ നിന്നും 5,420 പേരാണ്  അപേക്ഷിച്ചത്.  35 കമ്പനികൾ പങ്കെടുത്ത മേളയിൽ ഓൺലൈനായും നേരിട്ടും അഭിമുഖം നടന്നു. ഒരു ദിവസം തന്നെ  തൊഴിൽമേള  വഴി   500 പേർക്ക് ജോലി ലഭ്യമാക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന്  തോമസ് ഐസക്ക്  പറഞ്ഞു. വിജ്ഞാന പത്തനംതിട്ട പദ്ധതി തുടങ്ങിയതു മുതൽ ഇതിനകം 861 പേർക്ക് ജോലി ലഭ്യമായി. 
ഷോര്‍ട്ട്  ലിസ്റ്റ്  ചെയ്തവരെ കൂടി  ഉൾപ്പെടുത്തുകയാണെങ്കിൽ ആയിരത്തിലേറെ  പേർക്ക് ഇതിനകം പദ്ധതി സഹായമേകി.  അടുത്ത മൂന്ന് മാസത്തിനകം 5,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കും രൂപം നല്‍കി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top