23 December Monday

ഒരു മുറം പച്ചക്കറി, 
ഒരു കുടം പൂവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കോഴഞ്ചേരി
കോഴഞ്ചേരി കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ കോഴഞ്ചേരി ഗവ. യുപി സ്‌കൂളിൽ ആരംഭിച്ച "ഓണത്തിന് ഒരു മുറം പച്ചക്കറി ഒരു കുടം പൂവ്' എന്ന പദ്ധതിയിലെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് മിനി സുരേഷ്‌, സ്ഥിരംസമിതി അധ്യക്ഷരായ ബിജോ പി മാത്യു, സോണി കൊച്ചുതുണ്ടിയില്‍, സുമിത ഉദയകുമാര്‍, വാര്‍ഡംഗം ബിജിലി പി ഈശോ,  ഗീതുമുരളി, സുനിത ഫിലിപ്പ്, ടി ടി വാസു, രമേശ് കുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഗീവറുഗീസ് ഉമ്മന്‍,  കൃഷി ഓഫീസര്‍ രമേശ് കുമാര്‍, സ്‌കൂൾ പിടിഎ പ്രസിഡന്റ് സ്‌മിത എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top