21 December Saturday

പ്രായപൂർത്തിയാകാത്ത 
പെൺകുട്ടിയെ പീഡിപ്പിച്ച 
കേസിൽ അഞ്ച്‌ വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
അടൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്‌.  1,00,000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. 
അടൂർ നെല്ലിമുകൾ മുളമുക്ക് തടത്തിൽ ഇടപ്പുരയിൽ പ്രൈസ് കുട്ടിയെയാണ് (72) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. പപ്പടം വാങ്ങാൻ വീട്ടിലേക്ക് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ വീടിന്റെ അടുക്കളയിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് കേസ്. അടൂർ ഡിവൈഎസ്പി ആർ ജയരാജാണ്‌ കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സ്മിതാ ജോൺ ഹാജരായി. പിഴത്തുക അതിജീവിതയ്ക്ക് കൈമാറാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top