27 December Friday

ഉപജില്ലാ കലോത്സവത്തിന്‌ 
ഭക്ഷണം റെഡി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
അടൂർ  
ഉപജില്ലാ കലോത്സവ വേദിയിലെത്തുന്ന മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും സഹഅധ്യാപകർക്കും സംഘാടകർക്കും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി കെഎസ്ടിഎ അടൂർ സബ്ജില്ലാ കമ്മിറ്റി. 
നാലു ദിവസങ്ങളിലായി ഏകദേശം 6000 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുന്ന ഉപജില്ല കലോത്സവത്തിൽ നാലു ദിവസവും വിഭവസമൃദ്ധമായ ഭക്ഷണംസബ് ജില്ലാ കമ്മിറ്റി നൽകുന്നത്.  അങ്ങാടിക്കൽ എസ്എൻവി സ്കൂളിലാണ് എട്ടുമുതൽ 13 വരെ  കലോത്സവം നടക്കുന്നത്. സ്കൂൾ മാനേജ്മെന്റ്‌, പിടിഎയുടെയും സ്റ്റാഫിന്റെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെയാണ് ഭക്ഷണം ക്രമീകരിച്ചത്. 
കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും  ഭക്ഷണം നൽകുകയാണ് കമ്മിറ്റി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top