03 December Tuesday

അതിവേ​ഗ ഇന്റർനെറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
പത്തനംതിട്ട 
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാർത്താ വിനിമയ സേവനങ്ങൾ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണം ബിഎസ്എൻഎൽ ഒരുക്കുന്നു. മണ്ഡല, മകരവിളക്ക് ഉത്സവ കാലത്ത്‌ അതിനൂതനവും 300 എംബിപിഎസ് വരെ വേഗത ലഭിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയാണ് ലഭ്യമാക്കുന്നത്. ശബരിമല, പമ്പ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്‌ സാധ്യമാക്കി. ഫൈബർ കണക്റ്റിവിറ്റിയിലൂടെ ദേവസ്വം ബോർഡ്, പൊലീസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, ബാങ്കുകൾ, വാർത്താമാധ്യമങ്ങൾ, മറ്റു സർക്കാർ ഏജൻസികൾ,  വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ടെലികോം സേവനങ്ങൾ സജ്ജമാക്കി. 
പമ്പ മുതൽ സന്നിധാനം വരെ മുഴുവൻ ഓക്സിജൻ പാർലറുകൾ, എമർജൻസി മെഡിക്കൽ സെന്റർ എന്നിവയുടെയും പ്രവർത്തനം സുഗമമാക്കാനും വാർത്താ വിനിമയ സൗകര്യം ഏർപ്പെടുത്തി. 
 വൈഫൈ റോമിങ്
വീടുകളിൽ ബിഎസ്എൻഎൽ  ഫൈബർ കണക്ഷനെടുത്ത ഏത്  ഉപഭോക്താവിനും ശബരിമലയിൽ വൈഫൈ റോമിങ് സംവിധാനമുപയോഗിച്ച് ഇന്റർനെറ്റ് സേവനം ലഭിക്കും.    ഇതിനായി http://portal.bsnl.in/ftth/wifiroaming എന്ന പോർട്ടലിലോ ബിഎസ്എൻഎൽ Wifi roaming  എന്ന എസ്എസ്ഐഡി  ഉള്ള ആക്സസ്‌ പോയിന്റിൽ നിന്നോ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാം. 
മൊബൈൽ കവറേജ്  
21 മൊബൈൽ ടവറുകളാണ് സജ്ജമാക്കിയത്‌. ളാഹ, അട്ടത്തോട്, ശബരിമല ടെലിഫോൺ എക്സ്ചേഞ്ച്, കസ്റ്റമർ സർവീസ് സെന്റർ, ശരംകുത്തി, പ്ലാപ്പള്ളി, പമ്പ, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ഹോസ്പിറ്റൽ, പമ്പ കെഎസ്‌ആർടിസി, നിലയ്ക്കൽ, നിലയ്ക്കൽ  ആശുപത്രി തുടങ്ങിയ സ്ഥിരം ടവറുകളിൽ ഫോര്‍ ജി കവറേജ് ലഭിക്കും. കൂടാതെ എട്ട് താൽക്കാലിക ടവറുകൾ കൂടി സജ്ജമാക്കി.  
ഹോട്ട്സ്പോട്ട്
തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് 48 വൈഫൈ ഹോട്ട്സ്പോട്ടുകളാണ്    ശബരിമലയിൽ സജ്ജമാക്കിയത്. ശബരിമല -22, പമ്പ -13, നിലയ്ക്കൽ -13 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകൾ. ബിഎസ്എന്‍എല്‍ വൈഐഎഫ്ഐ  ( BSNL Wifi)  എന്ന എസ്‌എസ്‌ഐഡി സെലക്ട് ചെയ്‌ത്‌ ഇന്റർനെറ്റ് ഉപയോഗിക്കാം. 
കസ്റ്റമർ സർവീസ് സെന്റർ 
24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് സെന്റർ പമ്പയിലും ശബരിമലയിലും സജ്ജമാകും. പരാതികൾ 9400901010 എന്ന നമ്പറിലോ 180044 44  എന്ന ചാറ്റ് ബോക്സിലോ bsnlebpta@gmail.com എന്ന മെയിൽ ഐഡിയിലോ അറിയിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top