22 December Sunday

കൊടുമൺ 
മികച്ച പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024
കൊടുമൺ 
ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് കൊടുമൺ പഞ്ചായത്തിന് ജില്ലയിൽ ഒന്നാംസ്ഥാനം. ആർദ്രം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അംഗീകാരം. കഴിഞ്ഞ വർഷം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഏറ്റെടുത്ത നൂതന പദ്ധതികളിലൊന്നായിരുന്നു കുട്ടികളിലെ പ്രമേഹചികിത്സ. ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിനെ തടയാൻ തുടക്കം മുതൽ ഫലപ്രദമായ ചികിത്സ നടത്താനാണ് രോഗം ചെറുപ്പത്തിലേ കണ്ടെത്തി പ്രതിരോധം ആസൂത്രണം ചെയ്‌തത്. 
അങ്കണവാടി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളുടെ രക്തപരിശോധന നടത്തി രോഗം കണ്ടെത്താനുള്ള പദ്ധതി നടപ്പാക്കി. കണ്ടെത്തിയവർക്ക് ഫലപ്രദമായ ചികിത്സ നടപ്പാക്കിത്തുടങ്ങി. ഇക്കുറിയും പദ്ധതി നടപ്പാക്കുന്നു.
ആരോഗ്യ, പരിപാലന രംഗത്തെ മാലിന്യ സംസ്കരണ പ്രവർത്തന മികവ്  വിലയിരുത്തിയാണ് പുരസ്‌കാരം. അലോപ്പതി, ആയുർവേദ, ഹോമിയോ വകുപ്പുകളുടെ പ്രവർത്തനങ്ങളും വിലയിരുത്തി, വാർഡുതലങ്ങളിൽ നിന്നുള്ള മാലിന്യശേഖരണം ഉറപ്പാക്കി. 
വാർഡുതല ആരോഗ്യ ശുചിത്വ സമിതി പ്രവർത്തനങ്ങൾ, മാലിന്യ സംസ്‌കരണം, ആരോഗ്യമേഖലയിലെ നൂതന പദ്ധതികൾ എന്നിവ സമഗ്രമായി വിദഗ്ധ സംഘം പരിശോധിച്ച്  വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ്‌ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. പ്രതിരോധ കുത്തിവയ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാര്‍ജനം എന്നിവയും പുരസ്‌കാരത്തിനായി വിലയിരുത്തി. കെ കെ ശ്രീധരന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top