20 December Friday

പെരുനാടിനെ കൃഷി സമൃദ്ധമാക്കും: മന്ത്രി പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

 പെരുനാട്

സംസ്ഥാനത്ത് 107 പഞ്ചായത്തുകളിൽ മാത്രം നടപ്പാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയിൽ പെരുനാട് പഞ്ചായത്തിനേയും ഉൾപ്പെടുത്തിയതായി മന്ത്രി പി പ്രസാദ് പറഞ്ഞു. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശബരി ഹണി വില്ലേജിന്റെയും ഇക്കോഷോപ്പിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതി പ്രകാരം പെരുനാട്ടിൽ കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായം ലഭിക്കും.  പ്രദേശത്തെ മണ്ണിന്റെ ഘടന അനുസരിച്ച് മികച്ച വിളവു ലഭിക്കുന്ന കൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി നടപ്പാക്കും. കാട്ടുപന്നി ശല്യമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ആലപ്പുഴയിലും ഇപ്പോൾ പന്നിശല്യം രൂക്ഷമായിരിക്കുന്നു. ഇത് കണക്കിലെടുത്ത് കർഷകരെ സഹായിക്കാൻ രണ്ട്‌ കോടി രൂപ ബജറ്റിൽ സർക്കാർ മാറ്റി വച്ചിട്ടുണ്ട്. കേരളത്തിന്റെ കാർഷികോൽപ്പന്നങ്ങൾ മികച്ച നിലവാരത്തിൽ ഉൽപ്പാദിപ്പിക്കാൻ കർഷകരെ സർക്കാർ സഹായിക്കുകയും ഉൽപ്പന്നങ്ങൾക്ക് കേരള ഗ്രോ ബ്രാൻഡ്‌ നല്കുകയും ചെയ്യും.  സംസ്ഥാനത്ത് 14 ജില്ലകളിൽ എഫ്ബിഒകളുടെ ചുമതലയിൽ കേരള ഗ്രോ ബ്രാന്റ്‌ ഷോപ്പുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top