19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം മത്സരം ഇന്ന് പകൽ രണ്ടിന്

സ്കൂള്‍ മത്സരം ഉദ്ഘാടനം 
കിടങ്ങന്നൂര്‍ എസ് വിജിവിഎച്ച്എസ്എസില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
 
പത്തനംതിട്ട
ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിച്ചും  ഉത്തരങ്ങൾ തേടിയും ശാസ്ത്രാഭിമുഖ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന  ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌  ക്വിസ് മത്സരത്തിന് ബുധനാഴ്ച തുടക്കം. 
സ്കൂൾ മത്സരം ജില്ലയിലെ രജിസ്ട്രേഷന്‍ നടത്തിയ സ്കൂളുകളിലെല്ലാം പകൽ രണ്ടിന് നടക്കും. സ്കൂള്‍ തല മത്സരത്തിന്റെ ജില്ലാ ഉദ്ഘാടനം പകൽ 1.15ന് കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്എസിൽ ജില്ലാ പൊലീസ് മേധാവി വി അജിത്ത് നിർവഹിക്കും. ഡിഇഒ ഡി  ഷൈനി അധ്യക്ഷയാകും. രജിസ്ട്രേഷൻ നടപടികൾ  ചൊവ്വാഴ്ച പൂർത്തിയായി.  സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന ക്വിസ് മത്സരത്തിൽ ആകെ  രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ് വിവിധ ഘട്ടങ്ങളിലെ മത്സര വിജയികൾക്ക് സമ്മാനിക്കുക.   സ്കൂള്‍ മത്സരത്തില്‍ നിന്ന് വിജയിക്കുന്ന എല്‍പി, യുപി, എച്ച്എസ്,  എച്ച്എസ്എസ് വിഭാ​ഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സബ്ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. സബ് ജില്ലാ മത്സരം 28ന് വിവിധ സബ്ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. സബ്ജില്ലാ മത്സരത്തിലും വ്യക്തി​ഗതമായാണ് മത്സരം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top