27 December Friday
പൊലീസുകാരുടെ കുടുംബാംഗങ്ങളെയും നേരിടുമെന്ന്

കലാപാഹ്വാനവുമായി 
വീണ്ടും കോണ്‍​ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

വോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം പ്രസിഡന്റ് 
അനീഷ് ഗോപിനാഥിനെ പൊലീസ് തടയുന്നു

 
തുമ്പമണ്‍
തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരും എത്തി. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലില്ലാത്ത പ്രദേശങ്ങളില്‍ നിന്നാണ് ഇക്കൂട്ടര്‍  കൂടുതലും എത്തിയത്. ഇവരില്‍ പലരെയും പൊലീസ് തടഞ്ഞു. ഇതിന്റെ ഭാ​ഗമായാണ് പൊലീസിന് നേരെയും ആക്രമണം അഴിച്ചുവിട്ടത്. ഇപ്പോള്‍ പൊലീസിനെതിരെ കലാപാഹ്വാനം നടത്തുന്ന വിധത്തിലാണ് യൂത്ത് കോണ്‍​ഗ്രസ് രം​ഗത്ത് വന്നിട്ടുള്ളത്. പൊലീസുകാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തി നാട്ടില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം. 
ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിലിന്റെ  നിർദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മണ്ഡലം ഭാരവാഹികൾ അടക്കമുള്ളവരാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന്  എത്തിയത്.
35 വര്‍ഷമായി സിപിഐ എം നേതൃത്വത്തില്‍ ഭരിക്കുന്ന ബാങ്ക്  ഏതു വിധത്തിലും  പിടിച്ചെടുക്കുകയെന്ന ലക്ഷ്യമായിരുന്നു പിന്നിൽ. അതിന് ആഹ്വാനം ചെയ്യുന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിച്ചിരുന്നു. ജില്ലാ കോണ്‍​ഗ്രസ് കമ്മിറ്റിയുടെ ലെറ്റര്‍പാഡിലാണ് പ്രസിഡന്റ് ഒപ്പിട്ട കത്ത് ജില്ലയിലെ എല്ലാ കോണ്‍​ഗ്രസിലെ ബൂത്ത് തലം വരെയുള്ള  ഭാരവാഹികള്‍ക്ക് അയച്ചത്.  
യൂത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തോടൊപ്പം ചില പ്രദേശങ്ങളിൽ നിന്ന് ആർഎസ്എസുകാരുടെ  സഹായവും കോൺഗ്രസ് തേടി. ആര്‍എസ്എസുകാരുടെ കൂടി സഹായത്തോടെയാണ് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത്. ആദ്യം ഡിവൈഎഫ്ഐ നേതാക്കളെയാണ് യൂത്ത് കോണ്‍​ഗ്രസ് സംഘം ആക്രമിച്ചത്. സമാധാനപരമായി വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു  ആക്രമം. ഏതു വിധത്തിലും പ്രകോപനം സൃഷ്ടിച്ച് സിപിഐ എം ആക്രമം  നടത്തിയെന്ന് വരുത്തുകയായിരുന്നു ഇക്കൂട്ടരുടെ ശ്രമം. ഡിസിസി പ്രസിഡ‍ന്റിന്റെ നിര്‍ദേശത്തില്‍ ജില്ലയുടെ വിവിധ ഭാ​ഗങ്ങളില്‍ നിന്ന് എത്തിയ കോണ്‍​ഗ്രസ് ഭാരവാഹികളടക്കം നടത്തിയ ആക്രമണങ്ങളെ വെള്ളപൂശുന്ന നടപടിയാണ് ഒരു വിഭാ​ഗം മാധ്യമങ്ങളും നടത്തുന്നത്.  പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പിലെ വിജയത്തിന്  ശേഷമാണ് കോണ്‍​ഗ്രസ് നേതൃത്വത്തില്‍  ഇത്തരത്തില്‍ ആക്രമണം കൂടിയതും. 
ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പോലും വെറുതെ വിടുന്നില്ല.  പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച കൈരളി ടിവി റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്തതും.  മറ്റ് പല മാധ്യമസ്ഥാപനങ്ങളിലെ ചിലര്‍ക്കും കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ് മര്‍ദനത്തില്‍ തിങ്കളാഴ്ച പരിക്കേറ്റിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top