23 December Monday

ചുവന്നുതുടുത്ത്‌ പന്തളം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

 പന്തളം

ജനാധിപത്യത്തിന്റെ കാവലാളാകുമെന്നും മതേതരത്വം സംരക്ഷിക്കുമെന്നും ജനങ്ങൾക്ക്‌ ഉറപ്പുമായി സിപിഐ എം പന്തളം ഏരിയ സമ്മേളനത്തിന്‌ സമാപനം. രാജ്യത്തിന്റെ ഫെഡറലിസത്തിന് പോറലേൽക്കാൻ വർഗീയ, ഫാസിസ്റ്റ്, മുതലാളിത്തവർഗങ്ങളെ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ചെങ്കൊടിത്തണലിൽ  വളന്റിയർമാർ ഒഴുകി നീങ്ങിയപ്പോൾ പന്തളം നഗരം ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചു.
ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. വിവിധ ലോക്കൽ കമ്മിറ്റികളിൽനിന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എത്തിയ വിവിധ പ്രകടനങ്ങൾ പന്തളം മെഡിക്കൽ മിഷൻ ജങ്‌ഷനിൽ സംഗമിച്ച് മഹാറാലിയായി പന്തളം ടൗണിലെത്തി. പ്രകടനം പന്തളം മുമ്പ്‌ കണ്ടിട്ടില്ലാത്ത ചെങ്കടലിരമ്പമായി.
21 ഏരിയ കമ്മിറ്റിയംഗങ്ങളും നേതാക്കളും ചെങ്കൊടികളേന്തി മുൻനിരയിൽ നയിച്ചു. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പന്തളം നഗരസഭാ ബസ്‌ സ്റ്റാൻഡ്‌) നടന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ, കോന്നി ഏരിയ കമ്മിറ്റിയംഗം ആർ ഗോവിന്ദ് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top