ഇലന്തൂർ
കാവ് തീണ്ടാൻ പടയണി കോലങ്ങൾ ചുവട് വച്ചെത്തുന്നു. പടയണി ഉത്സവത്തിന്റെ നാല് ദിവസങ്ങൾ പിന്നിടുന്നു. കിഴക്ക് കരയിൽ നിന്നും വന്ന കൂട്ട കോലങ്ങളെ രാത്രി ചൂട്ടുവെളിച്ചത്തിന്റെയും താലപൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എതിരേൽക്കുന്നു. കൂട്ടകോലങ്ങളെ കൂടാതെ രുദ്രമറുത കളത്തിൽ. മറ്റ് മറുതാ കോലങ്ങളിൽ വ്യത്യസ്‌തമാണ് തുള്ളൽ.
ദാരികന്റെ ഭാര്യയായ മനോദരിയുടെ പ്രതികാര മനോഭാവത്തെ കാണിക്കുന്ന രുദ്രമറുതയുടെ ഒരു കൈയിൽ വാളും മറുകൈയിൽ പന്തവുമായിട്ടാണ് നിലകൊള്ളുന്നത്. അമ്മയുടെ തോഴിമാർ എന്ന സങ്കല്പത്തോടെയാണ് യക്ഷികോലങ്ങൾ കളത്തിലെത്തുന്നത്. മറയുടെ പിന്നിൽ നിന്ന് ഗണപതിക്കും പടിവട്ടത്തിന്ന് ശേഷം ചൊല്ലുകൾ പറഞ്ഞാണ് തുളളൽ ആരംഭിക്കുന്നത്. ഈ വർഷത്തെ കര പടയണികളുടെ അവസാന ദിനമായ ബുധനാഴ്‌ച പരിയാരം കരയുടെ കോലങ്ങളാണ് എത്തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..