പത്തനംതിട്ട
ഐടി മേഖലയിയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് വൻ അവസരം ഒരുക്കി വിജ്ഞാന പത്തനംതിട്ട.
പ്രമുഖ ഐടി കമ്പനിയായ ടിസിഎസും കേരളാ സർക്കാരിന്റെ കീഴിലെ കെ-–ഡിസ്കും സംയുക്തമായി നടത്തുന്ന നാഷണൽ ക്വാളിഫയർ ടെസ്റ്റ് പ്രോഗ്രാം വഴി തൊഴിലവസരങ്ങളാണ് ഐ ടി മേഖലയിൽ കാത്തിരിക്കുന്നത്. 2023–- 2024 വർഷങ്ങളിൽ ബിടെക്, എം ടെക്, ബിസിഎ, എംസിഎ, ബിഎസ്‌സി , എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ്/ഐടി) എന്നീ കോഴ്സുകൾ പാസായവർക്കാണ് അവസരം. ആദ്യ ഘട്ട സ്‌ക്രീനിങ്ങിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ടെസ്റ്റിലേക്കുള്ള പ്രവേശനം. ക്വാളിഫയർ ടെസ്റ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2500 ൽ പരം മുൻനിര ഐടി കമ്പനികളിലാണ് തൊഴിലവസരങ്ങൾ. രണ്ടുവർഷമാണ് പ്രവേശന പരീക്ഷയുടെ സാധ്യത.
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോബ്സ്റ്റേഷൻ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക. തിരുവല്ല - 8714699500,ആറന്മുള - 8714699495, കോന്നി - 8714699496 ,റാന്നി - 8714699499, അടൂർ -8714699498, വാഴൂർ: 8590658395, പൂഞ്ഞാർ: 9947589202
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..