22 December Sunday

തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളി മാർച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികൾ നടത്തിയ മാർച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല
കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി. പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കുക, റെയിൽവേയുടെ പരിധിയിൽ വരുന്ന മാലിന്യ നിർമാർജനത്തിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
രാവിലെ കെഎസ്ആർടിസി കോർണറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. തുടർന്ന് റെയിൽവേ സ്‌റ്റേഷനുമുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ് ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ സി രാജഗോപാലൻ, പ്രഭാവതി, ദേശീയ കൗൺസിലംഗം അഡ്വ. ഫ്രാൻസിസ് വി ആന്റണി, തിരുവല്ല ഏരിയ സെക്രട്ടറി കെ ബാലചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, ജില്ലാ കമ്മിറ്റിയംഗം പി ബി സതീഷ്‌കുമാർ, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി അജയകുമാർ, മോഹൻകുമാർ, ബിനിൽകുമാർ, റോയി ഫിലിപ്പ്, ശ്യാമ ശിവൻ, ആർ രവി പ്രസാദ്, ആർ മനു, ബി മുരളീധരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top