26 December Thursday

ജില്ലാ പഞ്ചായത്ത് ഒരു കോടി കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ പ്രസിഡന്റ്‌ 
രാജി പി രാജപ്പൻ മുഖ്യമന്ത്രി പിണറായി വിജയന് കെെമാറുന്നു

പത്തനംതിട്ട 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  രാജി പി രാജപ്പന്റെ നേതൃത്വത്തിലാണ് കോടി  രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. വയനാട്  ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ലോറികൾ നിറയെ സാധനങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ  നൽകിയിരുന്നു. ഇതിന് പുറമേയാണ്  ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്.  വൈസ് പ്രസിഡന്റ്‌ ബീനാ പ്രഭാ , സ്ഥിരം സമിതി അധ്യക്ഷരായ ആർ അജയകുമാർ, ജിജി മാത്യു, ലേഖാ സുരേഷ്, സി കെ ലതാകുമാരി, ജിജോ മോഡി എന്നിവരും ഒപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top