പത്തനംതിട്ട
ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കി. അവശേഷിക്കുന്നവ അടിയന്തരമായി നടപ്പാക്കാനാണ് നിർദേശം. റോഡ് പണി പൂർണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികൾ ഉറപ്പ് നൽകി.
3,500 ലധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമായുള്ള പൊലിസ് സാന്നിധ്യമെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. പമ്പയിലും നിലയ്ക്കലിലും ഉൾപ്പടെ താല്‍ക്കാലിക പൊലിസ് സ്റ്റേഷൻ ഒരുക്കി. സി സി ടി വി . നിരീക്ഷണം, പാർക്കിങ് ക്രമീകരണം സുസജ്ജം. അണക്കെട്ടുകളിലും സുരക്ഷ മുൻനിറുത്തി പൊലിസ് സാന്നിധ്യമുണ്ടാകും.
വൈദ്യുതി ഇൻസുലേറ്റഡ് കേബിൾ വഴി സുരക്ഷിതമായാണ് നൽകുന്നത്. കെഎസ്ഇബി അയ്യായിരത്തി ലധികം വിളക്ക് സ്ഥാപിച്ചു. തടസ്സരഹിത വൈദ്യുതിവിതരണം ഉറപ്പാക്കും. കുടിവെള്ളം ആവശ്യാനുസരണം ലഭ്യമാക്കും. അഗ്‌നിസുരക്ഷസേവനം നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ ഉറപ്പാക്കി. ഏതു സാഹചര്യവും നേരിടാനാകും വിധമാകും സേനയുടെ പ്രവർത്തനം. ആരോഗ്യസംവിധാനങ്ങളും സജ്ജമാക്കി. അടിയന്തരചികിത്സ ഉൾപ്പടെ നടത്തുന്നതിന് ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. പമ്പ –സന്നിധാനം മേഖലയില്‍ ഓഫ്ആം റോഡ് ആംബുലന്‍സ് മൂന്നെണ്ണമുണ്ട്. സ്‌ട്രെച്ചറുകളുമുണ്ടാകും. അവശ്യമരുന്നുകളും എത്തിച്ചു. വിവിധ മേഖലകളിൽ മെഡിക്കൽ സംഘങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഇടത്താവളങ്ങൾ കേന്ദ്രീകരിച്ചും സംവിധാനം ഉറപ്പാക്കി.ഇലവുങ്കലിൽ കൺട്രോൾ റൂം ഏർപ്പെടുത്തി. വാഹന അപകടങ്ങളുണ്ടാകുമ്പോൾ അടിയന്തരസഹായം ലഭ്യമാക്കാനാണ് മുൻഗണന. ബ്രേക്ക്ഡൗണുകളിലും സഹായം ഉറപ്പാക്കും. ക്രെയിൻ സംവിധാനം സഹിതമാണ് പ്രവർത്തനം. വാഹനങ്ങളുടെ വരവ്-പോക്കും എണ്ണവും നിരീക്ഷിക്കും. എക്‌സൈസിന്റെ സംഘവും രംഗത്തുണ്ടാകും. കൺട്രോൾ റൂമുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ഇടത്താവളസൗകര്യങ്ങൾ പരിശോധിച്ച് കുറ്റമറ്റതെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കലക്ടർ നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..