15 November Friday

മരുന്ന് കഴിക്കുന്നവര്‍ വീഴ്ച വരുത്തരുത്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
പത്തനംതിട്ട
ശബരിമല തീര്‍ഥാടനത്തിനെ ത്തുന്ന ഹൃദ്രോഗ സംബന്ധമായ  അസുഖമുള്ളവരും സ്ഥിരമായി മരുന്നു കഴിക്കുന്നവരും  മരുന്ന് കഴിക്കുന്നതിൽ  മുടക്കം വരാതെയും മെഡിക്കൽ റെക്കോർഡുകൾ കെെയിൽ സൂക്ഷിക്കുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  ഏതെങ്കിലും   അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ പഴയ മെഡിക്കൽ പരിശോധനകളുടെ റിപ്പോര്‍ട്ട്  ചികിത്സ  എളുപ്പമാക്കാൻ സഹായിക്കും.  പത്തനംതിട്ടയിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌  അവസാനവട്ട അവലോകനയോഗങ്ങൾക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട  എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. അഞ്ഞൂറിലേറെ  ആരോഗ്യ പ്രവർത്തകർ പമ്പയിലും സന്നിധാനത്തും  നിലയ്ക്കലുമായി  ഉത്സവകാലത്ത് പ്രവർത്തിക്കും. നൂറിനടുത്ത് ഡോക്ടർമാർ വിവിധ കാലയളവുകളിലായി സേവനം അനുഷ്ഠിക്കും. 
സന്നിധാനത്തെ ആശുപത്രി  പ്രവർത്തനം നവംബർ ഒന്നുമുതൽ ആരംഭിച്ചിരുന്നു.  ഇ സി ജി അടക്കമുള്ള പരിശോധനയ്ക്ക്  പമ്പയില്‍ തന്നെ  സൗകര്യം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ   കൺട്രോൾ റൂം 24 മണിക്കൂറും പമ്പയില്‍   പ്രവർത്തിക്കും. ഹൃദയസംബന്ധമായ പരിശോധനകൾക്കടക്കം  സന്നിധാനത്തെ ആശുപത്രിയിൽ സജ്ജീകരണമുണ്ട്.     
ആവശ്യത്തിന് ആംബുലൻസ് സൗകര്യങ്ങളുമുണ്ട്. ബേസ് ആശുപത്രിയെന്ന നിലയില്‍  കോന്നി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി.    ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിലും സമീപ ആശുപത്രികളിലും  ശബരിമല വാർഡുകൾ പ്രത്യേകം സജ്ജീകരിച്ചു.  ഹൃദ്രോ​ഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക്  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സംവിധാനം സജ്ജീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. അസുഖബാധിതരാകുന്നതോ അപകടം സംഭവിച്ചാലോ തീർഥാടകരെ  ഏത് ആശുപത്രികളിൽ എത്തിക്കണമെന്ന് പമ്പയിൽ  കണ്‍ടോള്‍ റൂമില്‍ നിന്ന്  തന്നെ തീരുമാനിച്ച് അതിനനുസരിച്ച് തന്നെ എളുപ്പം   ആശുപത്രിയിലെത്തിക്കാന്‍ സംവിധാനം ഒരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top