22 December Sunday

കുട്ടികളിലൂടെ 
ശുചിത്വസന്ദേശം പകരാം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

 പത്തനംതിട്ട 

കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതസഭകൾ. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നവംബർ പതിനാലിന് ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും കുട്ടികളുടെ ഹരിതസഭ നടന്നു. 55 തദ്ദേശ സ്ഥാപനങ്ങളിലാണ്‌ തദ്ദേശ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹരിതസഭ നടത്തിയത്. 
ഓരോ നഗരസഭയിലേയും പഞ്ചായത്തിലെയും എല്ലാ സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ പങ്കാളികളായി. കവിയൂർ പഞ്ചായത്തിലെ ഹരിതസഭ അഡ്വ. മാത്യു ടി തോമസ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, അടൂർ നഗരസഭാ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്‌, പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഇലന്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെ ഇന്ദിരാദേവി,  പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് വിജി നൈനാൻ തുടങ്ങിയവരും പഞ്ചായത്ത് പ്രസിഡന്റുമാരും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത സഭ ഉദ്‌ഘാടനം ചെയ്തു. 
മാലിന്യ സംസ്‌കരണ വിഷയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും കുട്ടികളുടെ അഭിപ്രായങ്ങളും ആശയങ്ങൾക്കും പ്രാധാന്യം നൽകുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പാർലമെന്റ് , സ്‌കിറ്റുകൾ, അവതരണങ്ങൾ, ചർച്ചകൾ, പ്രതിജ്ഞകൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഹരിതസഭയിൽ നടന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top