23 December Monday

വഞ്ചിപ്പാട്ട് പഠന കളരി 
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ആറന്മുള പള്ളിയോട സേവാസംഘവും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തിയ വഞ്ചിപ്പാട്ട് പഠന കളരിയില്‍ പങ്കെടുത്ത 
കുട്ടികള്‍

ആറന്മുള 
ജില്ലാ പഞ്ചായത്തും ആറന്മുള പള്ളിയോട സേവാസംഘവും ചേര്‍ന്ന് നടത്തിയ മൂന്ന് ദിവസത്തെ വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ടി ടോജി, മിനി ജിജു ജോസഫ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാന്‍ മാത്യു, മല്ലപ്പുഴശ്ശേരി പഞ്ചായത്തംഗം സതീദേവി, പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, പഠന കളരി ജനറല്‍ കണ്‍വീനര്‍ എം കെ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. 
പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌തു. റാന്നി ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള മൂന്ന് മേഖലകളിലെ 425 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് പഠനകളരി നടന്നത്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top