23 December Monday

റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024
പെരുനാട് 
റബർ എസ്റ്റേറ്റിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. പെരുനാട് കൂനംകര ശബരി ശരണാശ്രമത്തിന്റെ എതിർവശത്ത്‌ ഭജനമഠം ട്രസ്റ്റിന്റെ കീഴിലുള്ള എസ്റ്റേറ്റിലാണ് തലയോട്ടി ഉൾപ്പെടെ കണ്ടെത്തിയത്. വ്യാഴാഴ്ച മരം മുറിക്കാൻ എത്തിയ തൊഴിലാളി സോമരാജനാണ് തലയോട്ടി കണ്ടത്‌. ഉടൻ പെരുനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പെരുനാട് പൊലീസ്, ജില്ലാ ഫോറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനയിൽ  കാലിന്റെയും കൈയുടെയും എല്ലുകൾ, ഇടുപ്പെല്ല്, താടിയെല്ല് എന്നിവ സമീപ സ്ഥലത്തുനിന്നും കണ്ടെത്തി. ഒന്നര വർഷമായി വെട്ടാതെ കിടന്ന തോട്ടമായതിനാൽ ഇവിടെ കാടാണ്‌. കൂടുതൽ പരിശോധന അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് പെരുനാട് സബ്ഇൻസ്‌പെക്ടർ എ ആർ രവീന്ദ്രൻ പറഞ്ഞു. കണ്ടുകിട്ടിയ ശരീര ഭാഗങ്ങൾ ഫോറെൻസിക് വിദഗ്‌ധ പരിശോധനക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറെൻസിക് സയന്റിഫിക് ഓഫീസർ കെ പി രമ്യ പരിശോധനക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top