കോഴഞ്ചേരി
ബുധനാഴ്‌ച നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു.
ജലമേള പകൽ 1.30ന് ജലഘോഷയാത്രയോടെ ആരംഭിക്കും. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, പി പ്രസാദ്, വി എൻ വാസവൻ, ജനപ്രതിനിധികൾ കായികതാരങ്ങൾ തുടങ്ങിയവർ ജലമേളയിൽ പങ്കെടുക്കും. 52 പള്ളിയോടങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. എ ബാച്ചിൽ 35, ബി ബാച്ചിൽ 17 ഉം പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. മൂന്നിന് മത്സരവള്ളംകളി ആരംഭിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന നാലു വള്ളങ്ങളെ ഫൈനലിലേക്ക് തെരഞ്ഞെടുക്കും. നെഹ്റു ട്രോഫി രീതിയിൽ ഹീറ്റ്സിൽ കുറഞ്ഞ സമയത്തിൽ എത്തുന്നവർ എ ബാച്ചിലും ബി ബാച്ചിലും ഫൈനലിൽ എത്തും. രണ്ടാം സ്ഥാനത്ത് എത്തുന്ന നാലു പള്ളിയോടങ്ങൾ സെമിഫൈനലിൽ മത്സരിക്കുന്നതാണ്. 52 കരകളിൽപ്പെട്ട തുഴച്ചിൽക്കാർ അല്ലാതെ പുറത്തു നിന്നുള്ള ക്ലബ്ബ് കാർ, മറ്റ് സംഘടനകൾ, എന്നിവരെ കൂട്ടത്തോടെ പള്ളിയോടത്തിൽ കയറ്റുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
സത്രക്കടവിലെ പവലിയൻ, പരപ്പഴക്കടവ് മുതൽ സത്രക്കടവ് വരെയുള്ള മത്സര പാതയിലേയും ജല ഘോഷയാത്ര നടക്കുന്ന ഭാഗത്തെ നദിയിലെ പുറ്റുകൾ നീക്കുന്ന പണി അവസാന ഘട്ടത്തിലാണ്. ജല ഘോഷയാത്ര തുടങ്ങുന്നതിനും, മത്സരം തുടങ്ങുന്നതിനുമായുള്ള സ്ഥലങ്ങളിൽ പള്ളിയോടങ്ങൾ കെട്ടിനിർത്തുന്നതിന് ആവശ്യമായ കുറ്റികൾ സ്ഥാപിച്ചു.
ഫിനിഷിങ് പോയിന്റിനു പുറമേ മധ്യഭാഗത്തും മധുക്കടവിലും ട്രാക്ക് സജ്ജമാക്കുന്നുണ്ട്. ജലമേളയോട് അനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എഴുനൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ആറന്മുളയിൽ വിന്യസിക്കുന്നത്. പമ്പയിലെ ജലനിരപ്പ് നിലവിലുള്ളതിലും കുറഞ്ഞാൽ ജലനിരപ്പ് ഉയർത്തുന്നതിനും നടപടികൾ സ്വീകരിച്ചതായി ജലവിഭവ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..