പത്തനംതിട്ട
ഓണക്കാലത്ത് ഗവിയിലേക്ക് കൂടുതൽ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാന്‍ കൂടുതൽ പ്രത്യേകതകളുമായാണ് യാത്രകൾ. ഒറ്റ യാത്രയിൽ അടവിയും ഗവിയും പരുന്തുംപാറയും സന്ദര്‍ശിക്കാം എന്നതാണ് പ്രത്യേകത. രാവിലെ അടവിയിൽ കുട്ടവഞ്ചി സവാരി നടത്തി ഗവിയിലെ വനഭംഗി ആസ്വദിച്ച് പരുന്തുംപാറയുടെ മനോഹാരിതയും ആസ്വദിക്കാം. ഉച്ചഭക്ഷണം, അടവി കുട്ടവഞ്ചി സവാരി, എൻട്രി ഫീസുകൾ എന്നിവ ഉൾപ്പെട്ടതാണ് ഗവി പാക്കേജ്.
ഇതോടൊപ്പം മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, ഇടുക്കി, മൂന്നാർ, ഗവി, രാമക്കൽ മേട്, വിവിധ കപ്പല്‍ യാത്രകൾ തുടങ്ങിയ വ്യത്യസ്ത യാത്രകളും ഒരുക്കിയിട്ടുണ്ട്.
വിവിധ ഡിപ്പോകളിൽ നിന്നുള്ള യാത്രകൾ: പത്തനംതിട്ട –- 17: പൊന്മുടി, കോവളം, 18: ആലപ്പുഴ വേഗ ബോട്ടിങ്, 21: രാമക്കൽമേട്, 21: മൂന്നാർ, 29: റോസ്മല.
തിരുവല്ല: –-17: മൂന്നാർ, 17: ഗവി, 18: സീ അഷ്ടമുടി, 21: രാമക്കൽ മേട്, 22:ചതുരംഗപ്പാറ, 26: ഗവി, 29: കപ്പൽ യാത്ര.
അടൂർ : –- 19: ആലപ്പുഴ വേഗ ബോട്ടിങ്, 21: മലക്കപ്പാറ. പന്തളം: –-17: സീ അഷ്ടമുടി, 19: വേഗ ബോട്ട്, 22: ഗവി, 28: പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, 28: മൂന്നാർ.
മല്ലപ്പള്ളി:–-17: മാമലകണ്ടം ജംഗിൾ സഫാരി, 21: മലക്കപ്പാറ.
ബുക്കിങിന്: പത്തനംതിട്ട: 9495752710, 9995332599, തിരുവല്ല: 9744348037, 9961072744, 9745322009, അടൂർ: 7012720873, 9846752870, പന്തളം: 9562730318, 9497329844, റാന്നി: 9446670952, മല്ലപ്പള്ളി: 9744293473, 8281508716. ജില്ലാ കോർഡിനേറ്റർ: 9744348037
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..