21 December Saturday

അല്ലലില്ലാതെ 
നാടെങ്ങും ഓണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

തിരുവോണനാളിൽ ആറന്മുള ക്ഷേത്ര മധു കടവിൽ തിരുവോണത്തോണി എത്തിയപ്പോൾ

പത്തനംതിട്ട
അല്ലലില്ലാത്ത മറ്റൊരു ഓണക്കാലം കൂടി കടന്ന്‌ പോയി. വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നാടും നഗരവും ഒരു പോലെ ഓണം ആഘോഷിച്ചു. സാധാരണക്കാർക്കും സുഭിക്ഷമായി ഓണം ആഘോഷിക്കാനുള്ള അവസരമാണ്‌ ഇത്തവണയും സർക്കാർ ഒരുക്കിയത്‌. 
ഉത്സവനാളുകളിലെ പതിവ്‌ വിലക്കയറ്റം പോലും ഇല്ലാതെ ഏവർക്കും സുഭിക്ഷമായ മറ്റൊരു ഓണക്കാലമായിരുന്നു കഴിഞ്ഞത്‌. ന​ഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ലാതെ ഓണം ഘോഷിച്ചു. ഓണത്തിന്‌ മുമ്പ്‌ തന്നെ മൂന്ന്‌ മാസത്തെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്‌ത്‌ സർക്കാർ വാക്ക്‌ പാലിച്ചത്‌ സാധാരക്കാർക്ക്‌ അനുഗ്രഹമായി. ഒരു മാസത്തെ പെൻഷൻ ആദ്യ ഘഡുവായും രണ്ട്‌ മാസത്തെ പെൻഷൻ ഒന്നിച്ച്‌ രണ്ടാം ഘഡുവായും അർഹരായവരിൽ എത്തി. ചിലർക്ക് സഹകരണ ബാങ്കുകൾ വഴിയും മറ്റു ചിലർക്ക് നേരിട്ട്‌ അവരവരുടെ അക്കൗണ്ടിലുമാണ് പണം എത്തിയത്. ഓണത്തിന്‌ മുമ്പ്‌ തന്നെ അവശ്യ സാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിരുന്നു. അതന്റെ ഭാഗമായി വിലക്കയറ്റം എന്ന പതിവും ഇത്തവണ കാണാനായില്ല. 
പൊതു വിപണിയിൽ സാധനങ്ങളുടെ വില കുറഞ്ഞ്‌ നിന്നു. സപ്ലൈകോയും കൺസ്യൂമർഫെഡും  സഹകരണ ഓണച്ചന്തകളും വഴി സാധനങ്ങൾ എല്ലാം സുലഭമായിരുന്നു. ഹോർട്ടികോർപ്പ്‌, കുടുംബശ്രീ ചന്തകൾ മുഖാന്തരം കുറഞ്ഞ വിലയിൽ പച്ചക്കറികളും ലഭ്യമാക്കി. 
കുറഞ്ഞ വിലയിൽ ഓണക്കിറ്റുകളും സർക്കാർ വിതരണം ചെയ്‌തു. മഞ്ഞക്കാർഡുകാർക്കും അ​ഗതി  മന്ദിരങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റുകളും നൽകി. സ്‌കൂൾ വിദ്യാർഥികൾക്ക്‌ സൗജന്യമായി സ്‌പെഷ്യൽ അരിയും വിതരണം ചെയ്‌തു. തൊഴിലാളികളുടെ ബോണസ്‌ അടക്കമുള്ള കാര്യങ്ങളിലും സമയബന്ധിതമായി ഇടപെട്ട്‌ പ്രശ്‌നങ്ങൾ പരിഹരിച്ചു. എല്ലാ വിഭാഗം ആളുകൾക്കും സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള ഇടപെടലുകളാണ്‌ സർക്കാർ സംവിധാനം നടപ്പിലാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top