20 December Friday

ജോബ്‌ ഡ്രൈവിൽ 
പ്രമുഖ വിദേശ 
കമ്പനികൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
തിരുവല്ല
മാർത്തോമ്മ കോളേജിൽ ശനിയാഴ്ച നടക്കുന്ന  പ്രൊഫഷണൽ ജോബ്ഡ്രൈവിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. കെ–--ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും ചേർന്ന്‌ വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ജോബ്ഡ്രൈവിലേക്കുള്ള  രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും.
ബിടെക്, എംടെക്, എംബിഎ, ബിബിഎ, എംസിഎ, ബിസിഎ, നഴ്സിങ്, ഫാര്‍മസി, ഒപ്റ്റോമെട്രി, എംഎസ്ഡബ്ല്യു തുടങ്ങിയ പ്രൊഫഷണൽ തൊഴിലവസരങ്ങൾക്ക് പ്രാധാന്യം നല്കുന്ന ജോബ് ഡ്രൈവാണിത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ഏരിയസ് ഓവർസീസ് സെർവീസ്, ടീംലീസ് എഡ് ടെക്, ഇസാഫ് ബാങ്ക്, പാഡിൽ ബിസിനസ് കൺസൽറ്റന്റ്‌സ്‌, മുത്തൂറ്റ് ഹോണ്ട, ക്വിസ് കോർപ്പ് ലിമിറ്റഡ്, പ്രേമാ ഗ്രൂപ്പ്, കാറ്റലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ തുടങ്ങിയ പ്രമുഖ കമ്പനികൾ ജോബ് ഡ്രൈവിൽ പങ്കെടുക്കും. 
ന്യൂസിലാൻഡ്, ജർമനി എന്നിവിടങ്ങളിലേക്കുള്ള പ്രമുഖ വിദേശ റിക്രൂട്ടിങ്‌ കമ്പനികളായ ടു കംസ് കൺസൽറ്റിങ്‌ ലിമിറ്റഡ്, ബ്ലൂം ബ്ലൂം ഡ്രീം ബിസ് ലിമിറ്റഡ് കൂടാതെ ഓസ്ട്രേലിയയിലെ നഴ്സിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഐഎച്ച്എൻഎ, ജർമനിയിലേക്കുള്ള നഴ്സുമാരുടെ പ്രാഥമിക സെലക്ഷൻ നിർവഹിക്കാൻ നോർക്കാ റൂട്സ് എന്നീ ഏജൻസികളും ഡ്രൈവിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top