20 December Friday

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 20 കിലോ 
പാൻ മസാലയുമായി ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
തിരുവല്ല 
മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എക്സൈസ്  നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.  
 60 പാക്കറ്റ്‌ കൂൾ, ഹാൻസ്‌ വിഭാഗത്തിൽപെട്ട പുകയില ഉൽപ്പന്നങ്ങളാണ്‌ കണ്ടെടുത്തത്‌. ബംഗളൂരു - കന്യാകുമാരി ട്രെയിൻ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പാൻ മസാല കടത്തിക്കൊണ്ടുവന്ന പശ്ചിമബംഗാൾ സ്വദേശിയായ സഹേജാത സാഹിൽ ഉസ്മാനു (43) ആണ് പിടിയിലായത്. തുടർന്ന്  പ്രതിയെ തൊണ്ടി വകകളുമായി തിരുവല്ല പൊലീസിന് കൈമാറി.  പൊലീസ് കേസ് രജിസ്റ്റർ ചെയ്തു തുടർനടപടികൾ സ്വീകരിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡ്ലെ "സാമന്ത" എന്ന ഡോഗിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. 
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട്  വരും ദിവസങ്ങളിലും സംയുക്ത പരിശോധന ശക്തമാക്കുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  വി റോബർട്ട് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top