19 December Thursday
ദേശീയ ക്ഷീര ദിനം

മില്‍മ ഡെയറി സന്ദര്‍ശിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
പത്തനംതിട്ട
ദേശീയ ക്ഷീര ദിനാചരണത്തിന്റെ  ഭാഗമായി  ജനങ്ങൾക്ക്   25നും 26നും മിൽമയുടെ പത്തനംതിട്ട ഡെയറി സന്ദർശിക്കാൻ അവസരം. രാവിലെ 10 മുതൽ വൈകിട്ട് നാല്  വരെയാണ് സന്ദർശന  സൗകര്യം.  ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകൾ, പ്രദർശന സ്റ്റാളുകൾ എന്നിവയും നടത്തുന്നു.  
പാൽ, തൈര്, പേഡ,  കട്ടത്തൈര്, പനീർ തുടങ്ങിയവയുടെ ഉൽപ്പാദനം കാണാനും ഡെയറിയുടെ ദൈനംദിന പ്രവർത്തനം  മനസ്സിലാക്കാനുമുള്ള സൗകര്യമുണ്ടാകും.  ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ദക്ഷിണ കേരളത്തിലെ ആദ്യ ഡെയറിയുമാണ്  പത്തനംതിട്ടയിലേത്.
നെയ്യ്, വെണ്ണ, പനീർ, പേഡ, ഐസ്ക്രീമുകൾ, ഗുലാബ് ജാമുൻ, പാലട, ചോക്കലേറ്റുകൾ, സിപ് അപ്, മിൽക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേർഡ് മിൽക്ക്, കപ്പ് കേക്ക് തുടങ്ങിയ മിൽമ ഉൽപ്പന്നങ്ങൾ ഡിസ്കൗണ്ട് വിലയിൽ ഡെയറിയിൽ നിന്നും വാങ്ങാനും അവസരമുണ്ട്. 
ക്ഷീരദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി പെയിന്റിങ്  മത്സരവും മിൽക്ക് ക്വിസും നടത്തുന്നു. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്    20 ന് രാവിലെ 10.30ന് പെയിന്റിങ്  മത്സരവും, എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്  21 ന്  പകൽ  11ന് ക്വിസും നടത്തും. ഡെയറി കോൺഫറൻസ് ഹാളിലാണ് മത്സരങ്ങൾ. വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് പത്തനംതിട്ട ഡെയറി സീനിയർ മാനേജർ സി എ മുഹമ്മദ് അൻസാരി അറിയിച്ചു. ഫോൺ : 9744052946, 9188289275.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top