പത്തനംതിട്ട
കോന്നിയിൽ 28 മുതൽ തുടങ്ങുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലയിലുടനീളം പതാകദിനം ആചരിച്ചു. ബ്രാഞ്ച്, ലോക്കൽ, ഏരിയ, തലങ്ങളിൽ പാർടി ഓഫീസുകളിലും പാര്‍ടി അംഗങ്ങൾ വീടുകളിലും പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പതാക ഉയർത്തി.
വരും ദിവസങ്ങളിൽ സമ്മേളനത്തോടനുബന്ധിച്ച് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകും. കോന്നി ഏരിയയിലെ എല്ലാ പഞ്ചായത്ത്, വില്ലേജ് കേന്ദ്രങ്ങളിലും വാർഡ് കേന്ദ്രങ്ങളിൽ വരെ കുടുംബ സദസ്സുകൾ ചേർന്നു കൊണ്ടിരിക്കുന്നു. ജില്ലയുടെ വിവിധ മേഖലകളിൽ അനുബന്ധ പരിപാടികൾ തുടങ്ങി. കോന്നി ഏരിയയില്‍ സെമിനാറുകൾക്ക് 20ന് തുടക്കമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..