കോന്നി
കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന് കോന്നിയിൽ തുടക്കമായി. സണ്ണി ശാമുവേൽ നഗറിൽ (കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയം) സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷിബു രക്തസാക്ഷി പ്രമേയവും എ വിപിൻ കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഒ എസ് അംബിക എംഎൽഎ, എൻ രതീന്ദ്രൻ, പി എം വിജയൻ, പി എ എബ്രഹാം, തങ്കമണി നാണപ്പൻ, ഷീല വിജയൻ, ജില്ലാ ട്രഷറർ എം എസ് രാജേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജെ അജയകുമാർ, ടി ഡി ബൈജു, പി ആർ പ്രസാദ്, സംഘാടകസമിതി കൺവീനർ വർഗീസ് ബേബി എന്നിവർ സംസാരിച്ചു.
എം എസ് രാജേന്ദ്രൻ (കൺവീനർ) ടി എ രാജേന്ദ്രൻ, ഷിജു കുരുവിള, അഡ്വ. എസ് രാജീവ്, പി കെ സത്യവൃതൻ, ബിനു വർഗ്ഗീസ്, സിന്ധു ബിജു എന്നിവർ അംഗങ്ങളായ പ്രമേയ കമ്മിറ്റിയും കെ സോമൻ (കൺവീനർ) , എം ആർ വത്സകുമാർ, റെജി പോൾ, എസ് സി ബോസ്, പി രാധാകൃഷ്ണൻ നായർ , ബിൻസി എന്നിവർ അംഗങ്ങളായ മിനിട്സ് കമ്മിറ്റിയും റോബിൻ കെ തോമസ് (കൺവീനർ), വി കെ മുരളി, സി കെ പൊന്നപ്പൻ, വിജു രാധാകൃഷ്ണൻ, മിനി അശോകൻ, ഷീജാ ബായി, രാധാ രാമചന്ദ്രൻ, ജോമോൾ എന്നിവരംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ജില്ലാ സെകട്ടറി സി രാധാകൃഷ്ണൻ റിപ്പോർട്ടവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പു ചർച്ചയും പൊതു ചർച്ചയും നടന്നു. പൊതുചർച്ച വ്യാഴം രാവിലെ 9.30 മുതൽ തുടരും. തുടർന്ന് മറുപടി, ഉപരി കമ്മിറ്റി മറുപടി, കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവയോടെ സമ്മേളനം സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..