20 December Friday

മൂന്ന്‌ ദിവസം 554 കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
പത്തനംതിട്ട
ഓണനാളുകളിലെ ലഹരി ഒഴുക്കിന്‌ തടയിട്ട്‌ എക്‌സൈസ്‌ വകുപ്പ്‌. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിൽ  554 കേസുകളാണ്‌ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. വിവിധ കേസുകളിലായി 203 പേരെ അറസ്റ്റും ചെയ്‌തു. 1,964 വാഹനങ്ങളും ഈ ദിവസങ്ങളിൽ പരിശോധിച്ചു. വെള്ളിയാഴ്‌ച വരെ പ്രത്യേക പരിശോധന നീളും.
പരിശോധനയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സ്‌പെഷ്യൽ ഡ്രൈവും നടത്തി. 
സ്‌ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ പരിശോധന, ഹൈവേ പരിശോധനയ്‌ക്ക്  സ്‌ട്രൈക്കിങ് ഫോഴ്‌സിന്റെ പ്രത്യേക വാഹനവും രംഗത്തുണ്ടായി. ഇതരസംസ്ഥാന ബസുകൾ, മലയോര മേഖല കേന്ദ്രീകരിച്ച് വാറ്റ്‌ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കർശനപരിശോധനയാണ്‌ നടന്നത്‌. പൊലീസിന്റെ സഹായത്തോടെ ഡോഗ്‌ സ്‌ക്വാഡ്‌ പരിശോധനയും വനമേഖലകളിൽ വനംവകുപ്പിനെ ഏകോപിപ്പിച്ചുള്ള പരിശോധനയും നടന്നു.
172 അബ്കാരി കേസും 60 എൻഡിപിഎസ്‌ കേസും 322 കോഡ്‌പ കേസുമാണ്‌ രജിസ്റ്റർ ചെയ്‌തത്‌. മൂന്ന്‌ ദിവസങ്ങളിലായി 28 സംയുക്‌ത റെയ്‌ഡ്‌ ഉൾപ്പെടെ 903 റെയ്‌ഡാണ്‌ ആകെ നടന്നത്‌. അബ്‌കാരി കേസിൽ 172 പേരെ പ്രതി ചേർത്തതിൽ 162 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 4,300 രൂപയും പിടികൂടി. എൻഡിപിഎസ്‌ കേസിൽ 60 പേർ പ്രതികളായപ്പോൾ 55 പേരെയും അറസ്‌റ്റ്‌ ചെയ്‌തു. രണ്ട്‌ വാഹനങ്ങളും പിടിച്ചെടുത്തു.
കോഡ്‌പ കേസിൽ 302 പേരെയും പ്രതി ചേർത്തു. 22.52 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചവരിൽനിന്ന്‌ 64,200 രൂപ പിഴയും ഈടാക്കി. 149.85 ലിറ്റർ വിദേശമദ്യവും 20 ലിറ്റർ സ്‌പിരിറ്റും 47.43 ലിറ്റർ വാറ്റും 3,043 ലിറ്റർ വാഷും 13.76 ലിറ്റർ വ്യാജമദ്യവും 135 ലിറ്റർ അരിഷ്‌ടവും പിടികൂടി. 1.701 കിലോ കഞ്ചാവും പ്രത്യേക പരിശോ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top