കോഴഞ്ചേരി
ജലോത്സവത്തിന് പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്‌പി, എട്ട് ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ, എസ്ഐ, എഎസ്ഐ ഉൾപ്പെടെ 625 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആറന്മുളയിൽ വിന്യസിച്ചത്. പരപ്പുഴക്കടവ് മുതൽ സത്രക്കടവ് വരെ പൊലീസ് ബോട്ട് പട്രോളിങ് ഏർപ്പെടുത്തി. വള്ളംകളിക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ ട്രാക്കിൽ കിടക്കുന്ന മറ്റ് വള്ളങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പാർക്കിങ് നിരോധനം
ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ പരപ്പുഴക്കടവിലേക്കും ഫിനിഷിങ് പോയിന്റായ സത്രക്കടവിലേക്കുമുള്ള റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ തെക്കേമല മുതൽ അയ്യൻകോയിക്കൽ ജങ്‌ഷൻ വരെയും ഐക്കര ജങ്‌ഷൻ മുതൽ കോഴിപ്പാലം വരെയും പഴയ സ്റ്റേഷൻ മുതൽ കിഴക്കേനട വഞ്ചിത്ര റോഡിലെയും ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിങ് നിരോധിച്ചു.
പാർക്കിങ് സംവിധാനം
വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പൊന്നുംതോട്ടം ടെമ്പിൾ ഗ്രൗണ്ട്, പരമുട്ടം പടി ജങ്‌ഷൻ, പ്രയർ ഹാൾ ഗ്രൗണ്ട്,ഗവ. വിഎച്ച്‌എസ്‌സി ഗ്രൗണ്ട്, വിജയാനന്ദ വിദ്യാലയ സ്കൂൾ ഗ്രൗണ്ട്, എസ്‌വിജിവിഎച്ച്‌എസ്എസ് നാൽക്കാലിക്കൽ ഗ്രൗണ്ട്, ആറന്മുള എൻജിനീയറിങ് കോളേജ് ഗ്രൗണ്ട്, കോഴഞ്ചേരി മാർത്തോമ സ്കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ട്, പൊലീസ് ക്വാർട്ടേഴ്സ് ഗ്രൗണ്ട്(സർക്കാർ വാഹനങ്ങൾ) എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തി.
വഴി തിരിച്ചുവിട്ടു
സത്രക്കടവിന് മുന്നിൽ ചെങ്ങന്നൂർ റോഡിൽ തിരക്കൊഴിവാക്കാൻ കോഴഞ്ചേരി ഭാഗത്തുനിന്നും ചെങ്ങന്നൂർ ഭാഗത്തിലേക്കുള്ള എല്ലാ വാഹനങ്ങളും ഐക്കര മുക്കിൽനിന്നും കിടങ്ങന്നൂർ, കുറിച്ചിമുട്ടം, മാലക്കര വഴി പോകണം. ചെങ്ങന്നൂർ ഭാഗത്തുനിന്നും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ആഞ്ഞിലിമൂട്ടിൽ ജങ്‌ഷനിൽനിന്നും തിരിഞ്ഞ് പുല്ലാടെത്തി കോഴഞ്ചേരിക്ക് പോകണം. പമ്പാനദിയിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..