പത്തനംതിട്ട
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഏജൻസികളുടെ നീക്കത്തിനെതിരെ സിഐടിയു സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ് നടത്തി.
ജില്ലയിലെ പ്രമുഖ സഹകാരി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ അജയകുമാർ, കോ –-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി അനീഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പ്രവീൺ കുമാർ, കേരള ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി റോയ് ഫിലിപ്പ്, സിഐടിയു ഭാരവാഹികളായ ആർ ഉണ്ണികൃഷ്ണപിള്ള, എം വി സഞ്ജു, എം ബി പ്രഭാവതി, ബൈജു ഓമല്ലൂർ, കെ അനിൽ കുമാർ, സക്കീർ അലങ്കാരത്ത്, ശ്യാമ ശിവൻ, ജി ഗിരീഷ് കുമാർ, മിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..