പത്തനംതിട്ട
സംസ്‌കാരത്തിനുശേഷം മലയാലപ്പുഴ പത്തിശ്ശേരിമുക്കിൽ അനുശോചനയോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ഏരിയാ സെക്രട്ടറി ശ്യാംലാൽ, പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ജി സന്തോഷ് കുമാർ , മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാനവാസ് അലിയാർ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, എൻസിപി ജില്ലാ സെക്രട്ടറി പത്മ ഗിരീഷ്, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, എ ശ്രീകുമാർ, എം എൻ ശരത് ചന്ദ്രലാൽ, കെ ജി റജി, സി വി സുരേഷ് കുമാർ, എസ് ബിനു, വി മുരളീധരൻ എന്നിവർ സംസാരിച്ചു.
ജനപക്ഷത്ത് നിന്ന കെ നവീൻ ബാബുവിന്റെ വിയോഗത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല അനുശോചിച്ചു. സമഗ്രവും വസ്തുനിഷ്‌ഠവുമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കണമെന്ന് ജില്ലാ കൺവീനർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..