26 December Thursday

16 കാരന്റെ കൊലപാതകം: പ്രതികൾക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
പത്തനംതിട്ട
കൊടുമണ്ണിൽ 16 കാരന്റെ കൊലപാതക കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് പത്തനംതിട്ട ജുവനൈൽ കോടതി ജഡ്‌ജി രശ്മി ബി ചിറ്റൂർ  ജാമ്യം അനുവദിച്ചു. കുറ്റാരോപിതർക്ക് വേണ്ടി അഡ്വ. പ്രശാന്ത് വി കുറുപ്പ്, അഡ്വ.ബി അരുൺദാസ് എന്നിവർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികളെ  കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഉപാധികളോടെ ജുവനൈൽ ബോർഡ് തളളിയിരുന്നു. ഇതിനെത്തുടർന്ന് പത്തനംതിട്ട എസ്‌‌പിയുടെ പ്രത്യേക താൽപര്യപ്രകാരം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽനിന്ന്‌ മാറ്റി അടൂർ ഡിവൈഎസ്‌‌പി ജവഹർ ജനാർഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക  സംഘത്തെ നിയോഗിച്ചിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top