08 September Sunday
340 വള്ളസദ്യക്ക് ബുക്കിങ്ങായി

ആറന്മുള വള്ളസദ്യക്ക്‌ 21ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024
ആറന്മുള
ആറന്മുള വള്ളസദ്യയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വള്ളസദ്യക്ക് മുന്നോടിയായി ക്ഷേത്രത്തിന് അകത്തും സദ്യ നടക്കുന്ന പുറത്തെ ഓഡിറ്റോറിയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഈ വർഷം പാർക്കിങ്ങിനും മാലിന്യ സംസ്കരണത്തിനുമായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജലസംഭരണികൾ വൃത്തിയാക്കാനും കൃത്യമായ ഇടവേളകളിൽ ജലം പരിശോധിക്കാനും സംവിധാനവും ഒരുക്കും. 
സദ്യാലയങ്ങളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തും. പള്ളിയോട കരകളിൽ നിന്നു എത്തുന്നവർക്കും വഴിപാട് നടത്തുന്ന ഭക്തർ ക്ഷണിക്കുന്നവർക്കും മാത്രമായിരിക്കും വള്ളസദ്യകളിൽ  പങ്കെടുക്കാൻ കഴിയുക. ഇവരെ പാസ് നൽകിയാകും സദ്യക്ക് പ്രവേശിപ്പിക്കുക. വള്ളസദ്യ തുടങ്ങുന്ന ജൂലൈ 21ന് ദേവസ്വം മന്ത്രി വി എൻ വാസവൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ അജികുമാർ, കെ സുന്ദരേശൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർ പങ്കെടുക്കുമെന്ന് പള്ളിയോടസേവാ സംഘം ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ രണ്ട്‌ വരെ നടക്കുന്ന വള്ളസദ്യക്ക് പരമാവധി 500 വള്ളസദ്യവരെ മുൻഗണനാ ക്രമത്തിൽ അനുവദിക്കാനാണ് തീരുമാനം. ഇതിനകം 340 വള്ളസദ്യകൾക്ക് ബുക്കിങ് ആയി. 
ദിവസേന പരമാവധി 15 വള്ളസദ്യകൾവരെ നടത്തും.  ക്ഷേത്രത്തിനുള്ളിൽ 10 വള്ളസദ്യകളും സമീപത്തുള്ള സദ്യാലയങ്ങളിൽ അഞ്ച് വള്ളസദ്യകളും നടത്തുന്നതിന് സൗകര്യം ചെയ്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top