17 September Tuesday
ഓണാഘോഷം

പ്രത്യേക നിരീക്ഷണവുമായി എക്‌സൈസ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024
പത്തനംതിട്ട
ഓണാഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപ്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമും ജില്ലയിൽ പ്രവർത്തിക്കുന്നു. പരാതികളിലും രഹസ്യ വിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലയിൽ സ്ട്രൈക്കിങ്‌ ഫോഴ്സ് യൂണിറ്റുകൾ, സംശയാസ്പദ സാഹചര്യങ്ങളിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ പ്രത്യേക ഇന്റലിജൻസ് ടീം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും  ഷാഡോ എക്സൈസ് ടീം എന്നിവയെ നിയോഗിച്ചിട്ടുണ്ട്. 
മദ്യ ഉൽപ്പാദന വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച്   റെയ്ഡും നടത്തും.
രാത്രി വാഹനപരിശോധനയും ജില്ലയിലെ പ്രധാന പാതകളിൽ എക്സൈസ് ഫോഴ്സിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടാകും. കള്ളുഷാപ്പുകൾ, ബാറുകൾ, മറ്റ് ലൈസൻസ് സ്ഥാപനങ്ങൾ എന്നിവ കർശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കും. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, മറ്റ് ലഹരിവസ്തുക്കളുടെ വിൽപ്പന എന്നിവ തടയും.
   മദ്യം, മയക്കുമരുന്ന്‌ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും രഹസ്യവിവരങ്ങൾ താഴെപ്പറയുന്ന നമ്പരുകളിൽ പൊതുജനങ്ങൾക്ക്‌ അറിയിക്കാം. ജില്ലാ കൺട്രോൾ റൂം-: 04682222873, ടോൾഫ്രീ നമ്പർ:- 1055, ഡെപ്യൂട്ടി എക്സൈസ് കമീഷണർ പത്തനംതിട്ട-: 9447178055, അസി. എക്സൈസ് കമീഷണർ പത്തനംതിട്ട:- 9496002863, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പത്തനംതിട്ട:- 9400069473, സർക്കിൾ ഇൻസ്പെക്ടർ പത്തനംതിട്ട: -9400069466, സർക്കിൾ ഇൻസ്പെക്ടർ അടൂർ: 9400069464, സർക്കിൾ ഇൻസ്പെക്ടർ റാന്നി: 9400069468, സർക്കിൾ ഇൻസ്പെക്ടർ മല്ലപ്പള്ളി:- 9400069470, സർക്കിൾ ഇൻസ്പെക്ടർ തിരുവല്ല-: 9400069472.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top