19 December Thursday

സർക്കാർ കാണുന്നത് 
പ്രാധാന്യത്തോടെ: വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
ആറന്മുള
ആറന്മുളയുടെ ഓണം ശരിക്കും ഉത്രട്ടാതി നാളിലാണെന്ന് മന്ത്രി വീണാ ജോർജ്. നൂറ്റാണ്ടുകളായി കൈമാറി വന്നതാണ് ഈ ജലോത്സവം. അടുത്ത തലമുറയ്ക്ക് ഈ പ്രകാശത്തെ കൈമാറുക എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വിവിധ മന്ത്രിമാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഈ നാടിന്റെ പേരിൽ നന്ദി പറയുന്നു. ജലോത്സവത്തിന്റെ പ്രാധാന്യം സർക്കാർ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് ധനമന്ത്രിയും ടൂറിസം മന്ത്രിയും സാംസ്കാരിക മന്ത്രിയും ഒന്നിച്ച് എത്തിച്ചേർന്നത്. വള്ളംകളിക്കായി എംഎൽഎ ഫണ്ടിൽനിന്നും കൂടി പണം അനുവദിക്കും. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാൻ എപ്പോഴും ഒപ്പമുണ്ടാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top