19 December Thursday

സാംസ്കാരിക വകുപ്പ് അഞ്ച് ലക്ഷം അനുവദിച്ചു: സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
ആറന്മുള
സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടതാണ് ആറന്മുള വള്ളംകളിയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പമ്പാ നദിയിൽ 52 പള്ളിയോടങ്ങളെ സംഘടിപ്പിച്ച് മനോഹരമായി നടത്തുന്ന ജലോത്സവമാണിത്. ഈ ജലോത്സവത്തിന് അഞ്ച് ലക്ഷം രൂപ സാംസ്കാരിക വകുപ്പിൽനിന്ന് നൽകാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ് ഈ ജലമേള. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ജലമേളയ്ക്ക് എല്ലാ സഹായങ്ങളും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top