19 December Thursday

പള്ളിയോടങ്ങൾക്ക് 
10,000 രൂപ വീതം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
ആറന്മുള
ചരിത്രപരമായി ഏറെ സവിശേഷതയുള്ള മണ്ണാണ് ആറന്മുളയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ലോകത്ത് എവിടെയുമുള്ള സഞ്ചാരികൾക്ക് എത്താനുള്ള ടൂറിസം സർക്യൂട്ട് ഇവിടുണ്ട്. പൈതൃക ടൂറിസത്തിന്റെ മാതൃകയാണ് ആറന്മുള. കേരളത്തിലെ ടൂറിസം മേഖലയിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് വള്ളംകളി. ടൂറിസം കലണ്ടറിൽ ഇവിടുത്തെ വള്ളംകളിയും വള്ളസദ്യയും അടയാളപ്പെടുത്തിയിട്ടുണ്ട്. പള്ളിയോടങ്ങൾക്ക് ധനസഹായത്തിന്‌ ജനപ്രതിനിധികളും പള്ളിയോട സേവാസംഘം ഭാരവാഹികളും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 52 പള്ളിയോടങ്ങൾക്ക് 10,000 രൂപ വീതം ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top