ആറന്മുള
ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ആറന്മുള വള്ളംകളിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും സത്രക്കടവിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ വള്ളങ്ങൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് തന്നെ മനോഹര കാഴ്ചയാണ്. കൂടുതൽ വിനോദ സഞ്ചാരികൾ കടന്നുവരാൻ വേണ്ട സൗകര്യങ്ങളൊരുക്കും. അതിന്റെ ഭാഗമായി ജലോത്സവ നടത്തിപ്പിന് പ്രത്യേക തുക അനുവദിക്കാൻ സർക്കാർ ആലോചിക്കും. സ്ഥിരം പവലിയനടക്കമുള്ള സൗകര്യങ്ങളും പരിഗണിക്കും. എല്ലാവിധ സർക്കാർ സഹായവുമായി എപ്പോഴും കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സത്രം പവലിയനിൽ നടന്ന ചടങ്ങിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ അധ്യക്ഷനായി. മത്സര വള്ളംകളിക്ക് മുന്നോടിയായി നടന്ന ജലഘോഷയാത്ര കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. മത്സര വള്ളംകളി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പള്ളിയോട ശിൽപ്പികളെ ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആദരിച്ചു. പള്ളിയോട സേവാസംഘം മുൻ പ്രസിഡന്റ് ഡോ. കെ ജി ശശിധരൻപിള്ളയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ആദരിച്ചു. സുവനീർ പ്രകാശനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
ആന്റോ ആന്റണി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, കലക്ടർ എസ് പ്രേം കൃഷ്ണൻ, കെ എൻ മോഹൻ ബാബു, പോൾ രാജൻ, ഷീജ ടി റ്റോജി, മിനി ജിജു ജോസഫ്, ആർ അജയകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, ജിജി ചെറിയാൻ മാത്യു, അനില എസ് നായർ, ശ്രീലേഖ, പ്രസാദ് വേരുങ്കൽ, മാലേത്ത് സരളാദേവി, എ പത്മകുമാർ, രാജു ഏബ്രഹാം, കെ സി രാജഗോപാലൻ, അഡ്വ. അജികുമാർ, സുന്ദരേശൻ എന്നിവർ സംസാരിച്ചു. രാവിലെ സത്രം പവലിയനിൽ നടന്ന ചടങ്ങിൽ കലക്ടർ എസ് പ്രേം കൃഷ്ണൻ പതാക ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..